കഴിഞ്ഞ ഒരു ദശകത്തിലേറേയായി അബുദാബിയുടെ കലാ സാംസ്കാരിക ജീവകാരുണ്യമേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുകയും, ഒട്ടേറെപേർക്ക് ഏറെ അവസരങ്ങൾ നൽകി കലാ സാംസ്കാരിക രംഗത്ത് കൈപ്പിടിച്ചു ഉർത്തുകയും ചെയ്ത നൊസ്റ്റാൾജിയ, ഈ വർഷവും പൂവിളിയും അത്തപ്പൂക്കളവും ചെണ്ടമേളവും പുലികളിയും തിരുവാതിരയും കുമ്മിയടിയും ഓണ പാട്ടും ഓണ കളികളും ഓണ സദ്യയുമായി ” നൊസ്റ്റാൾജിയ പൊന്നോണ പുലരി 2023” ആഘോഷിക്കുകയാണ്.ഒക്ടോബർ 29, ഞായറാഴ്ച രാവിലെ മുതൽ സന്ധ്യ മയങ്ങും വരെ അബുദാബി മുസ്സഫയിലെ Kadayi Kitchen നിൽ നൊസ്റ്റാൾജിയ പൊന്നോണ പുലരി കൊണ്ടാടുകയാണ്.