| | |

ലുലു നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് 2024 സീസണ്‍ 6 ബ്രോഷര്‍ പ്രകാശനം

നൊസ്റ്റാള്‍ജിയ അബുദാബി, U.A.E.യിലെ വിവിധ ദേശക്കാരായ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡ്രോയിംഗ് & പെയിന്റിംഗ് മത്സരം റിഫ്ലെക്ഷന്‍സ് 2024 സീസണ്‍ 6 എന്ന പേരില്‍ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ബ്രോഷര്‍ പ്രകാശനം ലുലു ഗ്രൂപ്പ് ഗ്ലോബൽ ഹെഡ് ക്വാട്ടേഴ്‌സിൽ വച്ചു നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ശ്രീ വി നന്ദകുമാർ നിര്‍വഹിച്ചു. നൊസ്റ്റാള്‍ജിയ പ്രസിഡന്റ് നാസ്സര്‍ ആലംകോട്, രക്ഷാധികാരികളായ അഹദ് വെട്ടൂര്‍, നൌഷാദ് ബഷീർ, ചീഫ്‌കോർഡിനേറ്റർ മനോജ്‌ ബാലകൃഷ്ണന്‍, വൈസ്പ്രസിഡന്റ് അനീഷ്‌മോൻ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

2024 മേയ് 11ശനിയാഴ്ച 3:00 PM മുതല്‍ ലുലു ഹൈപ്പെര്‍ മാര്‍ക്കറ്റ്‌ കാപ്പിറ്റല്‍ മാളില്‍ (മുസ്സഫ, അബു ദാബി ) വച്ചു മത്സരങ്ങള്‍ അരങ്ങേറും. 18 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് നിറം കൊടുക്കല്‍, ചിത്രരചന – പെയിന്റിംഗ്, കയ്യെഴുത്ത്, കാലിഗ്രാഫി എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി www.nostalgiauae.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിജയികൾക്ക് ലുലു ഗ്രൂപ്പ് നൽകുന്ന സമ്മാനങ്ങള്‍ക്കും സെര്‍ട്ടിഫിക്കറ്റിനും ഒപ്പം ഏറ്റവും കൂടുതൽ വിജയികൾ ഉള്ള സ്കൂളിനും ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളിനും പ്രത്യേകം പ്രത്യേകം പുരസ്‌കാരങ്ങൾ നൽകുന്നതാണെന്നും സംഘാടകർ അറിയിച്ചു. കൂടാതെ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും മെഡലും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്.

Similar Posts

  • |

    നൊസ്‌റ്റാള്‍ജിയ നൈറ്റ് 2015

    നൊസ്റ്റാള്‍ജിയ അബുദാബി യുടെ വാര്‍ഷിക ആഘോഷം ‘നൊസ്‌റ്റാള്‍ജിയ നൈറ്റ് 2015′ ഒക്ടോബര്‍ 30 വെള്ളിയാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും. ഇന്ത്യന്‍ എംബസ്സി സോഷ്യല്‍ അഫ്ഫയേഴ്സ് ഫസ്‌റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്യും. യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്റര്‍ പ്രസിഡന്റ്വൈ. സുധീര്‍ കുമാര്‍ഷെട്ടി മുഖ്യാതിഥി ആയിരിക്കും. സാമൂഹ്യ സാംസ്കാരിക മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖരെചടങ്ങില്‍ ആദരിക്കും. വിവിധ സംഘടനാ പ്രതിനിധി കള്‍ സംബന്ധിക്കും….

  • | |

    സത്യവാങ്ങ്മൂലം

    ഈ രചന തികച്ചും മൌലികമാണ്‌. ഈ രചന അന്താരാഷ്ട്ര പകര്‍പ്പവകാശ നിയമങ്ങള്‍ പാലിച്ചിട്ടുണ്ട് ഈ രചന ഇതിനു മുന്‍പ് മറ്റൊരിടത്തും പ്രസിദ്ധീകരിച്ചിട്ടില്ല ഈ രചന മറ്റാരുടെയും രചനകളില്‍ നിന്നും വിവര്‍ത്തനം ചെയ്തതല്ല. മേല്‍പ്പറഞ്ഞവ തെറ്റാണെന്ന് തെളിഞ്ഞാല്‍ അത് മൂലമുണ്ടാകുന്ന എല്ലാ വിധ നിയമ നടപടികള്‍ക്കും ഞാന്‍ മാത്രമായിരിക്കും ഉത്തരവാദി, സംഘാടകരോ വിധികര്‍ത്താക്കളോ അത്തരം നിയമ നടപടികളുടെ ഭാഗഭാക്കുകള്‍ ആവില്ല. മത്സരത്തിനു സമര്‍പ്പിച്ചതിനു ശേഷം വിധി വരുന്നതിനു മുന്‍പ് ഈ രചന മറ്റൊരു മത്സരത്തിനായോ പ്രസിദ്ധീകരിക്കുന്നതിനായോ അയക്കുന്നതല്ല സമ്മാനാര്‍ഹാമായ…

  • പുതിയ ഭരണസമിതിയുടെ ഭാരവാഹികൾ

    നൊസ്റ്റാൾജിയയുടെ ഈ വർഷത്തെ (2019-20) ഭരണസമിതിയുടെ ഭാരവാഹികൾ പ്രസിഡന്റ് : മോഹൻ കുമാർ വൈസ് പ്രസിഡന്റ് : നിസാമുദ്ദീൻ ജനറൽ സെക്രട്ടറി : ബെയ്സില്‍ ജോയിന്റ് സെക്രട്ടറി : ജയൻ മണമ്പൂർ ട്രഷറർ : സലിം ഇല്ല്യാസ് ജോയിന്റ് ട്രഷറർ : കണ്ണൻ കരുണാകരൻ രക്ഷാധികാരി :  അഹദ് വെട്ടൂര്‍ ചീഫ് കോ ഓർഡിനേറ്റർ: സജീം സുബൈര്‍ കലാവേദി കൺവീനർ : വിഷ്ണു മാഷ് ഇവന്റ് കോ ഓർഡിനേറ്റർ : സിർജാൻ സ്പോർട്സ് കൺവീനർ : വിമോദ്…..

  • | | |

    Reflections 2025 in News

    Mathrubhumi News  Janam TV  NTV UAE  Jaihind TV Middle East    ലുലു – നൊസ്റ്റാൾജിയ അബുദാബി ചിത്രരചനാ മത്സരം; വര, വർണ ഉത്സവമായി റിഫ്ലെക്‌ഷൻസ് 2025 അബുദാബി ∙ യുഎഇയിലെ സ്കൂൾ വിദ്യാർഥികൾക്കായി ലുലു ഗ്രൂപ്പുമായി ചേർന്ന് നൊസ്റ്റാൾജിയ അബുദാബി ക്യാപിറ്റൽ മാളിൽ സംഘടിപ്പിച്ച ഓപ്പൺ ചിത്രരചന, പെയ്ന്റിങ് മത്സരം (റിഫ്ലെക്‌ഷൻസ് 2025 സീസൺ-7) വരകളുടെയും വർണങ്ങളുടെയും മഹോത്സവമായി. Read more at: https://www.manoramaonline.com

  • സർഗ്ഗഭാവന 2015 ഫലപ്രഖ്യാപനം

    UAEലെ 18 വയസ്സിനു മുകളിലുള്ള മലയാളികള്‍ക്കായി, സർഗ്ഗഭാവന 2015 എന്ന പേരിൽ നൊസ്റ്റാള്‍ജിയ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചെറുകഥ/ കവിതാ മത്സരത്തിന്റെ ഫലപ്രഖ്യാപനം. ചെറുകഥ ഒന്നാം സമ്മാനം ശ്രീമതി മഞ്ജു സുജിത്ത് രചിച്ച “ഓർമ്മകൾ ചിറകു വിടർത്തുമ്പോൾ” കവിത ഒന്നാം സമ്മാനം ശ്രീ നസീർ കാതിയാളം രചിച്ച “മണ്ണിരയുടെ വിലാപം” വിജയികൾക്കുള്ള സമ്മാനദാനം ഒൿറ്റൊബർ 30നു സംഘടിപ്പിക്കുന്ന നൊസ്റ്റാള്‍ജിയ നൈറ്റ്2015- ൽ വെച്ച് നിര്‍വഹിക്കപ്പെടുന്നതാണ്.

Leave a Reply