നൊസ്റ്റാള്‍ജിയ അബുദാബി, U.A.E.യിലെ വിവിധ ദേശക്കാരായ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡ്രോയിംഗ് & പെയിന്റിംഗ് മത്സരം റിഫ്ലെക്ഷന്‍സ് 2024 സീസണ്‍ 6 എന്ന പേരില്‍ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ബ്രോഷര്‍ പ്രകാശനം ലുലു ഗ്രൂപ്പ് ഗ്ലോബൽ ഹെഡ് ക്വാട്ടേഴ്‌സിൽ വച്ചു നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ശ്രീ വി നന്ദകുമാർ നിര്‍വഹിച്ചു. നൊസ്റ്റാള്‍ജിയ പ്രസിഡന്റ് നാസ്സര്‍ ആലംകോട്, രക്ഷാധികാരികളായ അഹദ് വെട്ടൂര്‍, നൌഷാദ് ബഷീർ, ചീഫ്‌കോർഡിനേറ്റർ മനോജ് ബാലകൃഷ്ണന്‍, വൈസ്പ്രസിഡന്റ് അനീഷ്‌മോൻ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
2024 മേയ് 11ശനിയാഴ്ച 3:00 PM മുതല്‍ ലുലു ഹൈപ്പെര്‍ മാര്‍ക്കറ്റ് കാപ്പിറ്റല്‍ മാളില്‍ (മുസ്സഫ, അബു ദാബി ) വച്ചു മത്സരങ്ങള്‍ അരങ്ങേറും. 18 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് നിറം കൊടുക്കല്‍, ചിത്രരചന – പെയിന്റിംഗ്, കയ്യെഴുത്ത്, കാലിഗ്രാഫി എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി www.nostalgiauae.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിജയികൾക്ക് ലുലു ഗ്രൂപ്പ് നൽകുന്ന സമ്മാനങ്ങള്‍ക്കും സെര്‍ട്ടിഫിക്കറ്റിനും ഒപ്പം ഏറ്റവും കൂടുതൽ വിജയികൾ ഉള്ള സ്കൂളിനും ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളിനും പ്രത്യേകം പ്രത്യേകം പുരസ്‌കാരങ്ങൾ നൽകുന്നതാണെന്നും സംഘാടകർ അറിയിച്ചു. കൂടാതെ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും മെഡലും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്.