രണ്ട് വർഷത്തെദുരിതകാലങ്ങൾക്കൊടുവിൽ പ്രത്യാശയുടെ പൊൻ കിരണങ്ങളുമായി നൊസ്റ്റാൾജിയ ഇഫ്താർ……❣️

Advertisements

മിക്കവാറും സായാഹ്നങ്ങളിൽ സമാജം അങ്കണത്തിലും പാർക്കുകളിലുമൊക്കെ കളിയും ചിരിയുമായി ഒത്തു കൂടിയിരുന്ന നൂറോളം നൊസ്റ്റാൾജിയ കുടുംബങ്ങൾ, ഒരിക്കലും പ്രതീക്ഷാതിരുന്ന കൊവിഡ് എന്ന മഹാമാരിയുടെ പിടിയിൽ പെട്ട് തമ്മിൽ ഒന്ന് നേരിട്ട് കാണാതെ കഴിഞ്ഞുപോയ കെട്ട കാലത്തിന് അവസാനമായി.

കൂടിച്ചേരലുകളിൽ ഇന്നേവരെ അനുഭവിച്ചറിയാത്ത വ്യത്യസ്ത അവിസ്മരണീയ മുഹൂർത്തങ്ങളായിരുന്നു നൊസ്റ്റാൾജിയ ഇഫ്താറിന് ഉടനീളം.

Advertisements

അറുപതോളം വരുന്ന നൊസ്റ്റാൾജിയ കിടൂസ്കളിൽ രണ്ടു വർഷങ്ങൾ വരുത്തിയ അത്ഭുതപൂർവ്വമായ മാറ്റങ്ങൾ ഏറെ കൗതുകമേറി 💓

കൊവിഡ് കാലത്ത് വേർച്യുൽ പ്ലാറ്റ്ഫോമിൽ നൊസ്റ്റാൾജിയ ലുലു മണി എക്സ്ചേഞ്ചുമായി സംയുക്തമായി സംഘടിപ്പിച്ചിരുന്ന എല്ക്യൂഷൻ മത്സരങ്ങളുടെയും ലോക്ക്സ & റോക്ക് സമ്മർ ക്യാമ്പിന്റേയും ക്യാഷ് അവാർഡും സെർട്ടിഫിക്കേറ്റ്സും മറ്റ് ഗിഫ്റ്റ്കളും ഇഫ്താറിന് ശേഷം നൊസ്റ്റാൾജിയ പ്രസിഡന്റ്‌ മോഹൻ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ വിതരണം ചെയ്തു.

ലുലു എക്സ്ചേഞ്ച് പ്രതിനിധികളായ ശ്രീ ഷംനാഫ്, മിഥുൻ, സമാജം പ്രസിഡന്റ്‌ ശ്രീ സലിം ചിറക്കൽ, എലൊക്യൂഷനിൽ പങ്കെടുത്തിരുന്ന അമ്പതോളം നൊസ്റ്റാൾജിയ ബാലാവേദി കിടൂസ്കളുടെ പെർഫോമൻസ് വിശകലനം ചെയ്തു വിജയികളെ കണ്ടെത്തിയിരുന്ന ജഡ്ജ് ശ്രീമതി Adv. ഐഷ സക്കീർ, നൊസ്റ്റാൾജിയ രക്ഷാധിക്കാരികളായ അഹദ് വെട്ടൂർ, നൌഷാദ് ബഷീർ, സെക്രട്ടറി ബൈസൽ, വനിതാ കൺവീനറും ലോക്ക് & റോക്ക് – എലക്യൂഷൻ കോർഡിനേറ്ററുമായിരുന്ന ശ്രീമതി സോണിയ നിയാസ് തുടങ്ങിയവർ സംസാരിച്ചു.

നൊസ്റ്റാൾജിയ പ്രതിനിധികളായ സമാജം ട്രഷറർ അനീഷ് മോൻ, ആർട്സ് സെക്രട്ടറി രെഖിൻ സോമൻ, നൊസ്റ്റാൾജിയ ട്രഷറർ സലിം ആലം കോട്, മുൻ ആക്ടിങ് പ്രസിഡന്റ്‌ നാസർ ആലം കോട്, കോർഡിനേറ്റർ Sajeem, joint ട്രഷറർ കണ്ണൻ കരുണാകരൻ,വനിതാ ജോയിന്റ് കൺവീനർമാരായ ഷീന, മിമി,ശാലു കോർഡിനേറ്റർ അനിത, എക്‌സിക്യൂട്ടീവ് അംഗങ്ങളായ നിയാസ്, ശ്രീ ഹരി,അൻസാദ്, ഷുഹൈബ്, അജയ്, മനോജ്‌,വിഷ്ണു, മുൻ വനിതാ കമ്മിറ്റി ഭാരവാഹികളായ സൗദ ടീച്ചർ, ശ്രീദേവി രെഖിൻ, ഷീബ മോഹൻ കുമാർ, അജീബ അഹദ്, മദീന നൌഷാദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

Similar Posts