‘നൊസ്റ്റാൾജിയ’ വാർഷികാഘോഷം
നൃത്ത സംഗീത പരിപാടികളോടെ നൊസ്‌റ്റാൾജിയ അബുദാബി വാർഷികം ആഘോഷിച്ചു. സ്‌ഥാനപതി കാര്യാലയം സാമൂഹികകാര്യവിഭാഗം ഫസ്‌റ്റ് സെക്രട്ടറി ദിനേശ്‌കുമാർ ഉദ്‌ഘാടനം ചെയ്‌തു. നൊസ്‌റ്റാൾജിയ പ്രസിഡന്റ് അഹദ് വെട്ടൂർ അധ്യക്ഷത വഹിച്ചു. യുഎഇ എക്‌സ്‌ചേഞ്ച് സെന്റർ പ്രസിഡന്റ് വൈ. സുധീർകുമാർ ഷെട്ടി, രമേശ് പയ്യന്നൂർ, വർക്കല ദേവകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് രമേശ് പണിക്കർ, ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവഹാജി, മലയാളി സമാജം പ്രസിഡന്റ് ബി. യേശുശീലൻ, ട്രഷറർ ടി.എം. ഫസലുദ്ദീൻ, നൊസ്‌റ്റാൾജിയ ജനറൽ സെക്രട്ടറി മുഹമ്മദ് നഹാസ്, ട്രഷറർ മോഹൻകുമാർ എന്നിവർ പ്രസംഗിച്ചു.
Advertisements