ലുലു നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് 2023  സീസണ്‍ 5

നൊസ്റ്റാള്‍ജിയ അബുദാബി U.A.E.യിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡ്രോയിംഗ് & പെയിന്റിംഗ് മത്സരം റിഫ്ലെക്ഷന്‍സ് 2023 സീസണ്‍ 5 എന്ന പേരില്‍ സംഘടിപ്പിക്കുന്നു. 2023 ജനുവരി 28 ശനിയാഴ്ച 3:00 PM മുതല്‍ ലുലു ഹൈപ്പെര്‍ മാര്‍ക്കറ്റ്‌ കാപ്പിറ്റല്‍ മാളില്‍ (മുസ്സഫ, അബു ദാബി ) വച്ചു മത്സരങ്ങള്‍ അരങ്ങേറും. 18 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് നിറം കൊടുക്കല്‍, ചിത്രരചന – പെയിന്റിംഗ്, കയ്യെഴുത്ത്, കാലിഗ്രാഫി എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും. മത്സരത്തിന്റെ അപേക്ഷാഫോറം www.nostalgiauae.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അതിലുപരി പൂരിപ്പിച്ച അപേക്ഷകള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ലുലു ഹൈപ്പെര്‍ മാര്‍ക്കറ്റ്‌ കാപ്പിറ്റല്‍ മാളില്‍ നേരിട്ടോ ജനുവരി 26 വരെ സമര്‍പ്പിക്കാവുന്നതാണ്. വിജയികൾക്ക് ലുലു ഗ്രൂപ്പ് നൽകുന്ന സമ്മാനങ്ങളും സർട്ടിഫിക്കറ്റിനും ഒപ്പം ഏറ്റവും കൂടുതൽ വിജയികൾ ഉള്ള സ്കൂളിനും ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളിനുപ്രത്യേക പുരസ്‌കാരങ്ങൾ നൽകുന്നതാണെന്നും സംഘാടകർ അറിയിച്ചു. കൂടാതെ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും മെഡലും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്.

Advertisements

മത്സരത്തിന്റെ ബ്രോഷര്‍ പ്രകാശനം ലുലു ഗ്രൂപ്പ് ഗ്ലോബൽ ഹെഡ് ക്വാട്ടേഴ്‌സിൽ വച്ചു നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ശ്രീ വി നന്ദകുമാർ നിര്‍വഹിച്ചു. നൊസ്റ്റാള്‍ജിയ പ്രസിഡന്റ് നാസ്സര്‍ ആലംകോട്, രക്ഷാധികാരികളായ അഹദ് വെട്ടൂര്‍, നൌഷാദ് ബഷീർ , ട്രഷറർ അൻസാദ്, ചീഫ്‌കോർഡിനേറ്റർ മനോജ്‌ ബാലകൃഷ്ണന്‍, അബുദാബി മലയാളി സമാജം വൈസ് പ്രസിഡന്റ് രഖിന്‍ സോമന്‍, സമാജം മുൻ ട്രഷറർ അനീഷ്‌മോൻ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു
മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
കണ്‍വീനര്‍ മനോജ്‌ ബാലകൃഷ്ണന്‍ 050 469 5607,
പ്രസിഡന്റ് നാസ്സര്‍ ആലംകോട് 050 6997246

Similar Posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.