കൊവിഡ് കവർന്ന നീണ്ട രണ്ടു വർഷങ്ങൾക്ക് ശേഷം പരസ്പര സ്നേഹവും സൗഹാർദ്ദവും പകർന്നു ഇഫ്താർ വിരുന്നിലൂടെ വീണ്ടും നൊസ്റ്റാൾജിയ കുടുംബ സംഗമങ്ങൾ പുനാരാരംഭിച്ചു .

Advertisements

നൊസ്റ്റാൾജിയ ഇഫ്താർ മീറ്റ് 25/04/2022 ന് അബുദാബി മലയാളി സമാജത്തിൽ വച്ച് നടന്നു.

കൊവിഡ് എന്ന മഹാമാരി ലോകരാജ്യങ്ങളിൽ കണ്ടു തുടങ്ങിയ 2020 ഫെബ്രുവരി മാസത്തിൽ ക്യാപിറ്റൽ മാൾ ലുലുവിൽ ആയിരത്തഞ്ഞൂറോളം വിദ്യാർത്ഥികളും അതിലേറെ രക്ഷിധാക്കളും പങ്കെടുത്ത നൊസ്റ്റാൾജിയ റിഫ്ലക്ഷൻ എന്ന ചിത്ര രചനാ മത്സരത്തിന് ശേഷം ഓൺലൈൻ സമ്മർ ക്യാമ്പും ലുലു എക്സ്ചേഞ്ച് എലോക്യൂഷനും
അത്ത പൂക്കളം മത്സരവും അടക്കമുള്ള ഓണാഘോഷങ്ങളും നടത്തിയിരുന്നു എങ്കിലും നൊസ്റ്റാൾജിയ കുടുംബങ്ങൾ നേരിൽ ഒന്നിച്ചു ചേരുന്ന ആദ്യ സംഗമമാണ് ഈ ഇഫ്താർ

Advertisements

കോവിഡിന് മുൻപ്ള്ള നാല് വർഷങ്ങളിൽ തുടർച്ചയായി അൽ ഖത്തം മരുഭൂമിയിലെ ആട് ജീവിതങ്ങൾക്ക് വേണ്ടി ഇഫ്താർ നടത്തിയിരുന്ന ടീം നൊസ്റ്റാൾജിയ, കോവിഡ് താണ്ഡവമാടിയ ആദ്യ വർഷം മലയാളി സമാജവുമായി സഹകരിച്ചു ഒരു മാസത്തേകുതകുന്ന പലവ്യഞ്ജന കിറ്റുകളും നൽകിയിരുന്നു.

ഓരോ മാസങ്ങളിലും പാർക്കുകളിലും മറ്റും നൂറോളം ടീം നൊസ്റ്റാൾജിയയുടെ ഫാമിലീസിന്റെ ഗെറ്റ് ടുഗെതറുകൾ നടത്തിയിരുന്നതായിരുന്നു .പക്ഷേ കഴിഞ്ഞ രണ്ടു വർഷത്തെ കൊവിഡ് ദുരിതത്താൽ ഞങ്ങളുടെ പ്രിയപ്പെട്ട ഇരുപതിലേറെ ഫാമിലികൾക്ക് നാട്ടിലേക്ക് സെറ്റിൽ ചെയ്യേണ്ടി വന്നതിന്റെ വ്യസനത്തോടുമാണ് ഇപ്പോഴത്തെ ഈ ഇഫ്താർ.

Similar Posts