കലാസാംസ്കാരികസംഘടനയായ നൊസ്റ്റാള്‍ജിയ അബുദാബിയുടെ പുതിയ മാനേജിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനോല്‍ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച  മെഗാ നൃത്തസംഗീതഹാസ്യ പരിപാടി നൊസ്റ്റാള്‍ജിയ വര്‍ണ്ണോത്സവം 2017,  നവംബർ 24 ന് വൈകുന്നേരം അബുദാബി മലയാളി സമാജത്തില്‍ വച്ച് നടന്നു.

Advertisements

നൊസ്റ്റാള്‍ജിയ പ്രസിഡന്റ് ശ്രീ നഹാസിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അബുദാബി മലയാളി സമാജം പ്രസിഡന്റ്‌ ശ്രീ വക്കം ജയലാല്‍ ഉത്ഘാടനം നിര്‍വഹിച്ചു. NTV ചെയര്‍മാന്‍ ശ്രീ മാത്തുകുട്ടി കടോണ്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. സമാജം ജനറല്‍സെക്രട്ടറി ശ്രീ എ എം അന്‍സാര്‍, സമാജം കൊര്‍ഡിനേഷന്‍ ചെയര്‍മാന്‍ റ്റി എ നാസ്സര്‍, നൊസ്റ്റാള്‍ജിയ രക്ഷാധികാരികളായ ശ്രീ അഹദ് വെട്ടൂര്‍, ശ്രീ നൌഷാദ് ബഷീര്‍, എവര്‍സേഫ് MD ശ്രീ സജീവ്‌, ലുലുഗ്രൂപ്പ് പ്രതിനിധി ശ്രീ സലിം ചിറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. നൊസ്റ്റാള്‍ജിയ ജനറല്‍സെക്രട്ടറി മനോജ്‌ സ്വാഗതവും ട്രഷറര്‍ സുധീര്‍ നന്ദിയും രേഖപ്പെടുത്തി.

പരിപാടിയോടനുബന്ധിച്ച് സുപ്രസിദ്ധ സിനിമ പിന്നണി ഗായിക സുമി അരവിന്ദ്, അമൃത ടി വി കസവുതട്ടം സീസൺ 2 വിജയി കൊല്ലം റസാക്ക്, ഏഷ്യാനെറ്റ്‌ മൈലാഞ്ചി സീസൺ 2 വിജയി ഹംദ നൌഷാദ് തുടങ്ങിയവടെ നേതൃതത്തില്‍ ഗാനമേള, ഇസിജി ടീമിന്റെ ഹസ്യവിരുന്നു,  നൊസ്റ്റാള്‍ജിയ കലാകാരന്മാരുടെ മറ്റ് നിരവധി കലാപരിപാടികളും അരങ്ങേറി. നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് സീസണ്‍ 2 drawing and painting competition വിജയികള്‍ക്കുള്ള സമ്മാനദാനവും പ്രസ്തുത ചടങ്ങില്‍ നല്‍കി.

Advertisements

Similar Posts