നൊസ്റ്റാൾജിയ ഇഫ്താർ
രണ്ട് വർഷത്തെദുരിതകാലങ്ങൾക്കൊടുവിൽ പ്രത്യാശയുടെ പൊൻ കിരണങ്ങളുമായി നൊസ്റ്റാൾജിയ ഇഫ്താർ……❣️ മിക്കവാറും സായാഹ്നങ്ങളിൽ സമാജം അങ്കണത്തിലും പാർക്കുകളിലുമൊക്കെ കളിയും ചിരിയുമായി ഒത്തു കൂടിയിരുന്ന നൂറോളം നൊസ്റ്റാൾജിയ കുടുംബങ്ങൾ, ഒരിക്കലും പ്രതീക്ഷാതിരുന്ന കൊവിഡ് എന്ന മഹാമാരിയുടെ പിടിയിൽ പെട്ട് തമ്മിൽ ഒന്ന് നേരിട്ട് കാണാതെ കഴിഞ്ഞുപോയ കെട്ട കാലത്തിന് അവസാനമായി. കൂടിച്ചേരലുകളിൽ ഇന്നേവരെ അനുഭവിച്ചറിയാത്ത വ്യത്യസ്ത അവിസ്മരണീയ മുഹൂർത്തങ്ങളായിരുന്നു നൊസ്റ്റാൾജിയ ഇഫ്താറിന് ഉടനീളം. അറുപതോളം വരുന്ന നൊസ്റ്റാൾജിയ കിടൂസ്കളിൽ രണ്ടു വർഷങ്ങൾ വരുത്തിയ അത്ഭുതപൂർവ്വമായ മാറ്റങ്ങൾ ഏറെ കൗതുകമേറി 💓…