|

സർഗ്ഗഭാവന 2022 നിബന്ധനകള്‍

  1. UAEലെ 18 വയസ്സിനു മുകളിലുള്ള എല്ലാ മലയാളികള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം.
  2. രചനകള്‍ താഴെ പറയുന്ന വിധത്തില്‍ ആയിരിക്കണം:
    1. മലയാളത്തില്‍ രചിച്ചവയാകണം
    2. വരികള്‍ തമ്മില്‍ 2സ്പേസ് അകലം ഉണ്ടായിരിക്കണം.
    3. സാധാരണ ഫോണ്ട് സൈസ് (12 പോയിന്റ്‌) ഉപയോഗിക്കണം.
  1. രചനകള്‍ പൂര്‍ണ്ണമായും താങ്കളുടെ മൌലിക സൃഷ്ടി ആയിരിക്കണമെന്നു മാത്രമല്ല, ഓണ്‍ലൈന്‍ ആയോ അല്ലാതെയോ മുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ടതാകാന്‍ പാടില്ല.
  2. രചനകള്‍ Microsoft Word (“.doc” or “.docx”) അല്ലെങ്കില്‍ RTF (“.rtf”) , PDF ഫോര്‍മാറ്റില്‍ ആയിരിക്കണം
  3. ഒരാള്‍ക്ക് എത്ര രചനകള്‍ വേണമെങ്കിലും അയക്കാം, എന്നിരുന്നാലും കഴിവതും ഏറ്റവും ഉത്തമ രചന മാത്രം അയക്കുന്നതാകും അഭികാമ്യം. ഒന്നിലധികം രചനകള്‍ അയച്ചവരുടെ എല്ലാ രചനകളും വായിക്കപ്പെടുമെങ്കിലും, ഒരണ്ണം മാത്രമേ ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്‍പ്പെടുകയുളളു
  4. രജിസ്ട്രേഷ്ന്‍ ഫോമില്‍ താങ്കളുടെ യഥാര്‍ത്ഥ പേരും വിലാസവുംതന്നെ ഉള്‍പ്പെടുത്തുക. തൂലികാനാമം ഉള്‍പ്പെടുത്താന്‍ താങ്കള്‍ക്ക് പ്രത്യേക അവസരം ഉണ്ട്. വ്യാജ പേരുകളില്‍ ഒന്നിലധികം രചനകള്‍ നല്‍കിയതായി കണ്ടെത്തിയാല്‍ അവയെല്ലാം അയോഗ്യമാക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കും.
  5. കൃതികളില്‍ രചനയുടെ പേരല്ലാതെ സ്രിഷ്ടികര്തവിന്റെ പേരോ വിലാസമോ തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റ് ഏന്തെങ്കിലും അടയാളമോ ഉണ്ടാകാന്‍ പാടുള്ളതല്ല.
  6. കഥകള്‍ 7500 വാക്കുകളില്‍ കൂടാന്‍ പാടില്ല.
  7. കവിതകള്‍ ഒരു ഫുള്‍സ്കാപ് പേപ്പറില്‍ കൂടാന്‍ പാടുല്ലതല്ല.
  8. മത്സരത്തിനു പ്രത്യേക പ്രതിപാദ്യവിഷയമില്ല.
  9. ഞങ്ങളുലെ ഓണ്‍ലൈന്‍ പ്രവേശന ഫോം പൂരിപ്പിച്ചു നല്‍കിയ ശേഷം കിട്ടുന്ന രജിസ്റ്റര്‍നമ്പര്‍ സബ്ജെക്റ്റ് ആയി [email protected]   എന്ന ഈമെയിലില്‍ രചനകള്‍ അയക്കുക.  കൂടാതെ ഇതോടൊപ്പമുള്ള സത്യവാങ്ങ്മൂലം ഒപ്പിട്ടു നല്‍കേണ്ടതാണ്.
  10. രചനകളെ സംബന്ധിച്ച യാതൊരു വിധത്തിലും ഞങ്ങളെ ബന്ധപ്പെടാനോ സ്വധീനിക്കാനോ ശ്രമിക്കരുത്. അത് താങ്കളെ ഈ മത്സരത്തില്‍ അയോഗ്യനാക്കപ്പെടുത്തിയേക്കും.
  11. രചനകള്‍ സ്വീകരിച്ചു തുടങ്ങുന്നത്: 2022 ഡിസംബർ 15
  12.  അവസാന തീയതി: 2023 ജനുവരി 15
  13. നൊസ്റ്റാൾജിയ സംഘടിപ്പിക്കുന്ന മെഗാ ഷോയിൽ  UAEയിലെ മഹദ് വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ ക്യാഷ് അവാർഡും മൊമന്റോകളും ഉൾപ്പെടുന്ന  സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്  .
  14. വിജയി നേരിട്ട് വന്നു സമ്മാനം കൈപ്പറ്റണം. അതിനു സാധിക്കാത്ത പക്ഷം പ്രതിനിധിയെ അയയ്ക്കുകയും ആ വിവരം രേഖ മൂലം മുന്‍കൂട്ടി നൊസ്റ്റാള്‍ജിയയെ അറിയിക്കുകയും വേണം.
  15. ഫലപ്രഖ്യാപനത്തിനു മുന്പ് താങ്കളുടെ രചനകള്‍ മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുന്നതിനു സ്വീകരിക്ക പ്പെടുകയാണെങ്കില്‍ മത്സര വിഭാഗത്തില്‍ നിന്നും താങ്കളുടെ രചന മാറ്റുന്നതിന് എത്രയും പെട്ടെന്നു ഞങ്ങളെ സമീപിക്കുക.
  16. ഫലപ്രഖ്യാപനത്തിനു മുന്‍പ് രചനകളെ സംബന്ധിച്ച് യാതൊരു വിധ അറിയിപ്പുകളും ഞങ്ങള്‍ താങ്കള്‍ക്ക് നല്‍കുന്നതല്ല.
  17. പ്രാഥമിക വിലയിരുത്തലിനു ശേഷം ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപെടുന്നവ മാത്രമായിരിക്കും അവസാന വട്ട വിലയിരുത്തലിനു വേണ്ടി പരിഗണിക്കപെടുന്നത്
  18. ഫലപ്രഖ്യാപനം ഞങ്ങളുടെ വെബ്സൈറ്റില്‍പ്രസിദ്ധീകരിക്കുന്നതാണ്. ഒപ്പം വിജയികളെ ഇമെയില്‍ വഴിയും മൊബൈല്‍ വഴിയും അറിയിക്കുന്നതാണ്.
  19. വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

Similar Posts

  • |

    നൊസ്റ്റാള്‍ജിയ വര്‍ണ്ണോത്സവം 2017

    കലാസാംസ്കാരികസംഘടനയായ നൊസ്റ്റാള്‍ജിയ അബുദാബിയുടെ പുതിയ മാനേജിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനോല്‍ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച  മെഗാ നൃത്തസംഗീതഹാസ്യ പരിപാടി നൊസ്റ്റാള്‍ജിയ വര്‍ണ്ണോത്സവം 2017,  നവംബർ 24 ന് വൈകുന്നേരം അബുദാബി മലയാളി സമാജത്തില്‍ വച്ച് നടന്നു. നൊസ്റ്റാള്‍ജിയ പ്രസിഡന്റ് ശ്രീ നഹാസിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അബുദാബി മലയാളി സമാജം പ്രസിഡന്റ്‌ ശ്രീ വക്കം ജയലാല്‍ ഉത്ഘാടനം നിര്‍വഹിച്ചു. NTV ചെയര്‍മാന്‍ ശ്രീ മാത്തുകുട്ടി കടോണ്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. സമാജം ജനറല്‍സെക്രട്ടറി ശ്രീ എ എം അന്‍സാര്‍, സമാജം കൊര്‍ഡിനേഷന്‍…

  • Nostalgia Medical Camp

    A Medical Camp was organized for “Nostalgia” members and friends in coordination with Universal Hospital Abu Dhabi on 5th July 2013. Large number of Nostalgia members and families attended the medical camp and used the facilities and various services offered by Universal Hospital, Abu Dhabi.

  • |

    ആട് ജീവിതങ്ങൾക്കായി ഒരിറ്റ് സ്വാന്തനം

    സ്നേഹത്തിന്റെയും, സഹനത്തിന്റെയും, മനഃശുദ്ധിയുടേയും, ത്യാഗത്തിന്റെയും, പരസ്പര സഹായത്തിന്റെയും പുണ്യമാസമായ റമദാനിൽ സ്നേഹത്തിന്റെ വിരുന്നായ ഇഫ്താറുകൾ തൊഴിലാളിക്യാമ്പുകളിലും നൊസ്റ്റാൾജിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിരുന്നതു പോലെ വ്യത്യസ്തയോടെ ഈ വർഷവും ടീം നൊസ്റ്റാൾജിയ ഇഫ്താർ സംഘടിപ്പിച്ചു. കത്തിയെരിയുന്ന കൊടും സൂര്യ താപത്തിൽ അബുദാബി അൽ ഖത്തം, മരുഭൂമിയുടെ നടുവിലായി മിണ്ടാപ്രാണികളായ ആടുകളെയും ഒട്ടകങ്ങളെയും പരിപാലിച്ചു  അങ്ങ് അകലെ സ്വന്തം നാടുകളിൽ കഴിയുന്ന രക്ത ബന്ധങ്ങൾക്ക് വേണ്ടി ജീവിക്കുന്ന  വിവിധ ദേശക്കാരായ “ആട് ജീവിതങ്ങൾക്കായി ഒരിറ്റു സ്വാന്തനം” നൽകുവാനായി…

  • | |

    നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് സീസണ്‍3

    നൊസ്റ്റാള്‍ജിയ അബുദാബി,  U.A.E.യിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി Drawing and Painting മത്സരം റിഫ്ലെക്ഷന്‍സ് സീസണ്‍ 3 സംഘടിപ്പിച്ചു. അബുദാബി മലയാളി സമാജത്തില്‍ വച്ചു നടന്ന മത്സരത്തില്‍ 18 വയസ്സുവരെയുള്ള. കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് നിറം കൊടുക്കല്‍, ചിത്രരചന- പെയിന്റിംഗ്, കയ്യെഴുത്ത്, കാലിഗ്രാഫി എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടന്നു. അബുദാബി മലയാളി സമാജം പ്രസിഡന്റ് ശ്രി ടി എ നാസര്‍ മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു. സമാജം ജനറല്‍ സെക്രടറി നിബു സാം ഫിലിപ്പ് ഹംദാന്‍ അവാര്‍ഡ് കരസ്ഥമാക്കിയ…

  • |

    സർഗ്ഗഭാവന 2015

    UAEലെ 18 വയസ്സിനു മുകളിലുള്ള മലയാളികള്‍ക്കായി നൊസ്റ്റാള്‍ജിയ സർഗ്ഗഭാവന 2015 എന്ന പേരിൽ മലയാളം ചെറുകഥ / കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു. രചനകള്‍ [email protected] എന്ന ഈമെയിലിലേക്കോ, PBNo:109838, അബുദാബി എന്ന വിലാസത്തിലേക്കോ അയക്കാവുന്നതാണ്. ഞങ്ങളുടെ ഓണ്‍ലൈന്‍ പ്രവേശന ഫോം വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രചനകള്‍ Microsoft Word (“.doc” or “.docx”) അല്ലെങ്കില്‍ RTF (“.rtf”), PDF ഫോര്‍മാറ്റില്‍ ആയിരിക്കണം. (പോസ്റ്റ്‌ വഴി അയക്കുന്നവര്‍ക്ക് ഇത് ബാധകമല്ല). ഒൿറ്റൊബർ 30നു സംഘടിപ്പിക്കുന്ന നൊസ്റ്റാള്‍ജിയ നൈറ്റ്2015-ൽ…

  • |

    നൊസ്‌റ്റാള്‍ജിയ നൈറ്റ് 2015

    നൊസ്റ്റാള്‍ജിയ അബുദാബി യുടെ വാര്‍ഷിക ആഘോഷം ‘നൊസ്‌റ്റാള്‍ജിയ നൈറ്റ് 2015′ ഒക്ടോബര്‍ 30 വെള്ളിയാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും. ഇന്ത്യന്‍ എംബസ്സി സോഷ്യല്‍ അഫ്ഫയേഴ്സ് ഫസ്‌റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്യും. യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്റര്‍ പ്രസിഡന്റ്വൈ. സുധീര്‍ കുമാര്‍ഷെട്ടി മുഖ്യാതിഥി ആയിരിക്കും. സാമൂഹ്യ സാംസ്കാരിക മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖരെചടങ്ങില്‍ ആദരിക്കും. വിവിധ സംഘടനാ പ്രതിനിധി കള്‍ സംബന്ധിക്കും….