കഴിഞ്ഞ ആറു സീസണുകളിലായി യു എ ഇ യിലെ നിരവധി പ്രവാസി എഴുത്തുകാർക്ക് അവരുടെ കൃതികൾ സാഹിത്യ മേഖലയിൽ ശ്രദ്ദിക്കപ്പെടുവാനും അംഗീകരിക്കപ്പെടുവാനും പ്രശസ്തരാകുവാനും നിമിത്തമായ നൊസ്റ്റാൾജിയ സർഗ്ഗഭാവനയുടെ ഈ വർഷത്തെ കഥാ – കവിതാ രചനാ ഓൺ ലൈൻ മത്സരങ്ങളിലേക്കായി പുതിയ കൃതികൾ സ്വീകരിച്ചു തുടങ്ങി.നാട്ടിലേയും പ്രവാസലോകത്തെയും പ്രശസ്ത സാഹിത്യകാരെ ഉൾപ്പെടുത്തികൊണ്ടുള്ള ജഡ്ജിങ് പാനൽ വളരെ സൂക്ഷമതയോടെ കൃതികൾ അപഗ്രഥിച്ചു നിശ്ചയിക്കുന്ന സമ്മാനാർഹരെ നൊസ്റ്റാൾജിയ സംഘടിപ്പിക്കുന്ന മെഗാ ഷോയിൽ പ്രമുഖ വ്യക്‌തികൾ ക്യാഷ് അവാർഡും മൊമന്റോകളും വിതരണം ചെയ്തു ആദരിക്കും.
മത്സരാർത്ഥികൾ നൊസ്റ്റാൾജിയയുടെ വെബ് സൈറ്റ് ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുകയും, രചനകള്‍ [email protected] എന്ന ഈമെയിലിലേക്കോ 92348 എന്ന പോസ്റ്റ് ബോക്സിലെക്കോ അയക്കേണ്ടതുമാണ്.
രെജിസ്ട്രേഷന്‍ നടത്താനുള്ള അവസാന തീയ്യതി 2023 ജനുവരി 15