നൊസ്റ്റാള്‍ജിയ അബുദാബി  വര്‍ണ്ണോത്സവം 2018 എന്ന പേരില്‍ നൃത്തഹാസ്യസംഗീത നിശ വിരുന്ന്‌ സംഘടിപ്പിച്ചു. നവംബര്‍ 30 നു അബുദാബി മലയാളി സമാജത്തില്‍ വച്ച് നടന്ന പരിപാടിയില്‍ UAE യിലെ പ്രശസ്തകലാകരന്മാരും നൊസ്റ്റാള്‍ജിയ അംഗങ്ങളും  അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Advertisements

നൊസ്റ്റാള്‍ജിയ UAE അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് സീസണ്‍ 3 പെയിന്റിംഗ് & ഡ്രായിംഗ് മത്സരത്തിലെ വിജയികള്‍ക്കും, സര്ഗ്ഗഭാവന 2018 ചെറുകഥ, കവിത രചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബിജു ജി നാഥിനും രാമചന്ദ്രന്‍ മൊറാഴയ്ക്കും,  സമ്മാനങ്ങള്‍ വിതരണം ചെയ്തു.

നൊസ്റ്റാള്‍ജിയ പ്രസിഡന്റ് നാസ്സര്‍ സെയ്ദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍  പ്രവാസിഭാരതി റേഡിയോ മാനേജിംഗ് ഡയരക്ടര്‍ ശ്രി ചന്ദ്രസേനന്‍ മുഖ്യാതിഥിയായിരുന്നു. അബുദാബി മലയാളി സമാജം പ്രസിഡന്റ്‌ ശ്രിടി എ നാസ്സര്‍,  വൈസ് പ്രസിഡന്റ്‌ ശ്രീ അഹദ് വെട്ടൂർ, നൊസ്റ്റാള്‍ജിയ രക്ഷാധികാരി നൌഷാദ് ബഷീര്‍, വനിതാവിഭാഗം കണ്‍വീനര്‍ സൌദനാസ്സര്‍, പ്രോഗ്രാം ഡയരക്ടര്‍ മഞ്ജു സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നൊസ്റ്റാള്‍ജിയ ജനറല്‍ സെക്രട്ടറി മനോജ്‌ ബാലകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍  സുധീര്‍ നന്ദിയും രേഖപ്പെടുത്തി.

Advertisements

Similar Posts