|

നൊസ്റ്റാള്‍ജിയ വര്‍ണ്ണോത്സവം 2017

Advertisements

കലാസാംസ്കാരികസംഘടനയായ നൊസ്റ്റാള്‍ജിയ അബുദാബിയുടെ പുതിയ മാനേജിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനോല്‍ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച  മെഗാ നൃത്തസംഗീതഹാസ്യ പരിപാടി നൊസ്റ്റാള്‍ജിയ വര്‍ണ്ണോത്സവം 2017,  നവംബർ 24 ന് വൈകുന്നേരം അബുദാബി മലയാളി സമാജത്തില്‍ വച്ച് നടന്നു.

നൊസ്റ്റാള്‍ജിയ പ്രസിഡന്റ് ശ്രീ നഹാസിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അബുദാബി മലയാളി സമാജം പ്രസിഡന്റ്‌ ശ്രീ വക്കം ജയലാല്‍ ഉത്ഘാടനം നിര്‍വഹിച്ചു. NTV ചെയര്‍മാന്‍ ശ്രീ മാത്തുകുട്ടി കടോണ്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. സമാജം ജനറല്‍സെക്രട്ടറി ശ്രീ എ എം അന്‍സാര്‍, സമാജം കൊര്‍ഡിനേഷന്‍ ചെയര്‍മാന്‍ റ്റി എ നാസ്സര്‍, നൊസ്റ്റാള്‍ജിയ രക്ഷാധികാരികളായ ശ്രീ അഹദ് വെട്ടൂര്‍, ശ്രീ നൌഷാദ് ബഷീര്‍, എവര്‍സേഫ് MD ശ്രീ സജീവ്‌, ലുലുഗ്രൂപ്പ് പ്രതിനിധി ശ്രീ സലിം ചിറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. നൊസ്റ്റാള്‍ജിയ ജനറല്‍സെക്രട്ടറി മനോജ്‌ സ്വാഗതവും ട്രഷറര്‍ സുധീര്‍ നന്ദിയും രേഖപ്പെടുത്തി.

പരിപാടിയോടനുബന്ധിച്ച് സുപ്രസിദ്ധ സിനിമ പിന്നണി ഗായിക സുമി അരവിന്ദ്, അമൃത ടി വി കസവുതട്ടം സീസൺ 2 വിജയി കൊല്ലം റസാക്ക്, ഏഷ്യാനെറ്റ്‌ മൈലാഞ്ചി സീസൺ 2 വിജയി ഹംദ നൌഷാദ് തുടങ്ങിയവടെ നേതൃതത്തില്‍ ഗാനമേള, ഇസിജി ടീമിന്റെ ഹസ്യവിരുന്നു,  നൊസ്റ്റാള്‍ജിയ കലാകാരന്മാരുടെ മറ്റ് നിരവധി കലാപരിപാടികളും അരങ്ങേറി. നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് സീസണ്‍ 2 drawing and painting competition വിജയികള്‍ക്കുള്ള സമ്മാനദാനവും പ്രസ്തുത ചടങ്ങില്‍ നല്‍കി.

Similar Posts

  • |

    സർഗ്ഗഭാവന 2022 നിബന്ധനകള്‍

    UAEലെ 18 വയസ്സിനു മുകളിലുള്ള എല്ലാ മലയാളികള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. രചനകള്‍ താഴെ പറയുന്ന വിധത്തില്‍ ആയിരിക്കണം: മലയാളത്തില്‍ രചിച്ചവയാകണം വരികള്‍ തമ്മില്‍ 2സ്പേസ് അകലം ഉണ്ടായിരിക്കണം. സാധാരണ ഫോണ്ട് സൈസ് (12 പോയിന്റ്‌) ഉപയോഗിക്കണം. രചനകള്‍ പൂര്‍ണ്ണമായും താങ്കളുടെ മൌലിക സൃഷ്ടി ആയിരിക്കണമെന്നു മാത്രമല്ല, ഓണ്‍ലൈന്‍ ആയോ അല്ലാതെയോ മുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ടതാകാന്‍ പാടില്ല. രചനകള്‍ Microsoft Word (“.doc” or “.docx”) അല്ലെങ്കില്‍ RTF (“.rtf”) , PDF ഫോര്‍മാറ്റില്‍ ആയിരിക്കണം ഒരാള്‍ക്ക് എത്ര…

  • |

    ആട് ജീവിതങ്ങൾക്കായി ഒരിറ്റ് സ്വാന്തനം

    സ്നേഹത്തിന്റെയും, സഹനത്തിന്റെയും, മനഃശുദ്ധിയുടേയും, ത്യാഗത്തിന്റെയും, പരസ്പര സഹായത്തിന്റെയും പുണ്യമാസമായ റമദാനിൽ സ്നേഹത്തിന്റെ വിരുന്നായ ഇഫ്താറുകൾ തൊഴിലാളിക്യാമ്പുകളിലും നൊസ്റ്റാൾജിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിരുന്നതു പോലെ വ്യത്യസ്തയോടെ ഈ വർഷവും ടീം നൊസ്റ്റാൾജിയ ഇഫ്താർ സംഘടിപ്പിച്ചു. കത്തിയെരിയുന്ന കൊടും സൂര്യ താപത്തിൽ അബുദാബി അൽ ഖത്തം, മരുഭൂമിയുടെ നടുവിലായി മിണ്ടാപ്രാണികളായ ആടുകളെയും ഒട്ടകങ്ങളെയും പരിപാലിച്ചു  അങ്ങ് അകലെ സ്വന്തം നാടുകളിൽ കഴിയുന്ന രക്ത ബന്ധങ്ങൾക്ക് വേണ്ടി ജീവിക്കുന്ന  വിവിധ ദേശക്കാരായ “ആട് ജീവിതങ്ങൾക്കായി ഒരിറ്റു സ്വാന്തനം” നൽകുവാനായി…

  • സ്നേഹഭവനം

    നൊസ്റ്റാൾജിയ ടീം ഈ വർഷം വർക്കല എസ് എൻ കോളേജിൽ പഠിക്കുന്ന നിർധനയായ പെണ്‍കുട്ടിക്ക് ഒരു വീട് വച്ചുകൊടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു .( വർക്കല എസ്‌ എൻ കൊളേജിൽ ആഗസ്റ്റ്‌ 15 ന് നടന്ന പൂർവ്വ വിദ്യാര്ഥി സംഗമത്തിൽ നൊസ്റ്റാൾജിയ രക്ഷാധികാരി ശ്രീ ഗോപാലകൃഷ്ണൻ ( തമ്പി സാർ ) പ്രഖ്യാപിക്കുകയുണ്ടായി) കഴിഞ്ഞ വര്ഷം ഇലകമൻ പഞ്ചായത്തിൽ ഉളള ഒരു നിര്ധനയായ പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് രണ്ടു ലക്ഷം രൂപ നൊസ്റ്റാൾജിയ കുടുംബ അംഗങ്ങളും സുഹ്ർത്തുക്കളും സ്വരൂപിച്ചു നൽകിയിരുന്നു…

  • ആദരാഞ്ജലികള്‍ രാധികാ തിലക്

    ദേവ സംഗീതം നീ അല്ലെ ദേവി വരൂ വരൂ… തേങ്ങും ഈകാറ്റ് നീ അല്ലെ – തഴുകാൻ ഞാൻ ആരോ ദേവ സംഗീതം നീ അല്ലെ- നുകരാൻ ഞാൻ ആരോ ആരും ഇല്ലാത്ത ജന്മങ്ങള്‍, തീരുമോ ദാഹംഈ മണ്ണിൽ നിൻ ഓർമ്മയിൽ ഞാൻ ഏകൻ ആയ്‌ ….

  • സർഗ്ഗഭാവന 2019

    കഴിഞ്ഞ അഞ്ചു സീസണുകളിലായി യു എ ഇ യിലെ നിരവധി പ്രവാസി എഴുത്തുകാർക്ക് അവരുടെ കൃതികൾ സാഹിത്യ മേഖലയിൽ ശ്രദ്ദിക്കപ്പെടുവാനും അംഗീകരിക്കപ്പെടുവാനും പ്രശസ്തരാകുവാനും നിമിത്തമായ നൊസ്റ്റാൾജിയ സർഗ്ഗഭാവനയുടെ ഈ വർഷത്തെ കഥാ – കവിതാ രചനാ ഓൺ ലൈൻ മത്സരങ്ങളിലേക്കായി പുതിയ കൃതികൾ സ്വീകരിച്ചു തുടങ്ങി.നാട്ടിലേയും പ്രവാസലോകത്തെയും പ്രശസ്ത സാഹിത്യകാരെ ഉൾപ്പെടുത്തികൊണ്ടുള്ള ജഡ്ജിങ് പാനൽ വളരെ സൂക്ഷമതയോടെ കൃതികൾ അപഗ്രഥിച്ചു നിശ്ചയിക്കുന്ന സമ്മാനാർഹരെ നൊസ്റ്റാൾജിയ സംഘടിപ്പിക്കുന്ന മെഗാ ഷോയിൽ പ്രമുഖ വ്യക്‌തികൾ ക്യാഷ് അവാർഡും മൊമന്റോകളും വിതരണം…