- UAEലെ 18 വയസ്സിനു മുകളിലുള്ള എല്ലാ മലയാളികള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം.
- രചനകള്‍ താഴെ പറയുന്ന വിധത്തില്‍ ആയിരിക്കണം:
- മലയാളത്തില്‍ രചിച്ചവയാകണം
- വരികള്‍ തമ്മില്‍ 2സ്പേസ് അകലം ഉണ്ടായിരിക്കണം.
- സാധാരണ ഫോണ്ട് സൈസ് (12 പോയിന്റ്) ഉപയോഗിക്കണം.
- രചനകള്‍ പൂര്‍ണ്ണമായും താങ്കളുടെ മൌലിക സൃഷ്ടി ആയിരിക്കണമെന്നു മാത്രമല്ല, ഓണ്‍ലൈന്‍ ആയോ അല്ലാതെയോ മുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ടതാകാന്‍ പാടില്ല.
- രചനകള്‍ Microsoft Word (“.doc” or “.docx”) അല്ലെങ്കില്‍ RTF (“.rtf”) , PDF ഫോര്‍മാറ്റില്‍ ആയിരിക്കണം
- ഒരാള്‍ക്ക് എത്ര രചനകള്‍ വേണമെങ്കിലും അയക്കാം, എന്നിരുന്നാലും കഴിവതും ഏറ്റവും ഉത്തമ രചന മാത്രം അയക്കുന്നതാകും അഭികാമ്യം. ഒന്നിലധികം രചനകള്‍ അയച്ചവരുടെ എല്ലാ രചനകളും വായിക്കപ്പെടുമെങ്കിലും, ഒരണ്ണം മാത്രമേ ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്‍പ്പെടുകയുളളു
- രജിസ്ട്രേഷ്ന്‍ ഫോമില്‍ താങ്കളുടെ യഥാര്‍ത്ഥ പേരും വിലാസവുംതന്നെ ഉള്‍പ്പെടുത്തുക. തൂലികാനാമം ഉള്‍പ്പെടുത്താന്‍ താങ്കള്‍ക്ക് പ്രത്യേക അവസരം ഉണ്ട്. വ്യാജ പേരുകളില്‍ ഒന്നിലധികം രചനകള്‍ നല്‍കിയതായി കണ്ടെത്തിയാല്‍ അവയെല്ലാം അയോഗ്യമാക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കും.
- കൃതികളില്‍ രചനയുടെ പേരല്ലാതെ സ്രിഷ്ടികര്തവിന്റെ പേരോ വിലാസമോ തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റ് ഏന്തെങ്കിലും അടയാളമോ ഉണ്ടാകാന്‍ പാടുള്ളതല്ല.
- കഥകള്‍ 7500 വാക്കുകളില്‍ കൂടാന്‍ പാടില്ല.
- കവിതകള്‍ ഒരു ഫുള്‍സ്കാപ് പേപ്പറില്‍ കൂടാന്‍ പാടുല്ലതല്ല.
- മത്സരത്തിനു പ്രത്യേക പ്രതിപാദ്യവിഷയമില്ല.
- ഞങ്ങളുലെ ഓണ്‍ലൈന്‍ പ്രവേശന ഫോം പൂരിപ്പിച്ചു നല്‍കിയ ശേഷം കിട്ടുന്ന രജിസ്റ്റര്‍നമ്പര്‍ സബ്ജെക്റ്റ് ആയി [email protected] എന്ന ഈമെയിലില്‍ രചനകള്‍ അയക്കുക. കൂടാതെ ഇതോടൊപ്പമുള്ള സത്യവാങ്ങ്മൂലം ഒപ്പിട്ടു നല്‍കേണ്ടതാണ്.
- രചനകളെ സംബന്ധിച്ച യാതൊരു വിധത്തിലും ഞങ്ങളെ ബന്ധപ്പെടാനോ സ്വധീനിക്കാനോ ശ്രമിക്കരുത്. അത് താങ്കളെ ഈ മത്സരത്തില്‍ അയോഗ്യനാക്കപ്പെടുത്തിയേക്കും.
- രചനകള്‍ സ്വീകരിച്ചു തുടങ്ങുന്നത്: 2022 ഡിസംബർ 15
- അവസാന തീയതി: 2023 ജനുവരി 15
- നൊസ്റ്റാൾജിയ സംഘടിപ്പിക്കുന്ന മെഗാ ഷോയിൽ UAEയിലെ മഹദ് വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ ക്യാഷ് അവാർഡും മൊമന്റോകളും ഉൾപ്പെടുന്ന സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ് .
- വിജയി നേരിട്ട് വന്നു സമ്മാനം കൈപ്പറ്റണം. അതിനു സാധിക്കാത്ത പക്ഷം പ്രതിനിധിയെ അയയ്ക്കുകയും ആ വിവരം രേഖ മൂലം മുന്‍കൂട്ടി നൊസ്റ്റാള്‍ജിയയെ അറിയിക്കുകയും വേണം.
- ഫലപ്രഖ്യാപനത്തിനു മുന്പ് താങ്കളുടെ രചനകള്‍ മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുന്നതിനു സ്വീകരിക്ക പ്പെടുകയാണെങ്കില്‍ മത്സര വിഭാഗത്തില്‍ നിന്നും താങ്കളുടെ രചന മാറ്റുന്നതിന് എത്രയും പെട്ടെന്നു ഞങ്ങളെ സമീപിക്കുക.
- ഫലപ്രഖ്യാപനത്തിനു മുന്‍പ് രചനകളെ സംബന്ധിച്ച് യാതൊരു വിധ അറിയിപ്പുകളും ഞങ്ങള്‍ താങ്കള്‍ക്ക് നല്‍കുന്നതല്ല.
- പ്രാഥമിക വിലയിരുത്തലിനു ശേഷം ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപെടുന്നവ മാത്രമായിരിക്കും അവസാന വട്ട വിലയിരുത്തലിനു വേണ്ടി പരിഗണിക്കപെടുന്നത്
- ഫലപ്രഖ്യാപനം ഞങ്ങളുടെ വെബ്സൈറ്റില്‍പ്രസിദ്ധീകരിക്കുന്നതാണ്. ഒപ്പം വിജയികളെ ഇമെയില്‍ വഴിയും മൊബൈല്‍ വഴിയും അറിയിക്കുന്നതാണ്.
- വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.