ആട് ജീവിതങ്ങൾക്കായി ഒരിറ്റ് സ്വാന്തനം

സ്നേഹത്തിന്റെയും, സഹനത്തിന്റെയും, മനഃശുദ്ധിയുടേയും, ത്യാഗത്തിന്റെയും, പരസ്പര സഹായത്തിന്റെയും പുണ്യമാസമായ റമദാനിൽ സ്നേഹത്തിന്റെ വിരുന്നായ ഇഫ്താറുകൾ തൊഴിലാളിക്യാമ്പുകളിലും നൊസ്റ്റാൾജിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിരുന്നതു പോലെ വ്യത്യസ്തയോടെ ഈ വർഷവും ടീം നൊസ്റ്റാൾജിയ ഇഫ്താർ സംഘടിപ്പിച്ചു.
കത്തിയെരിയുന്ന കൊടും സൂര്യ താപത്തിൽ അബുദാബി അൽ ഖത്തം, മരുഭൂമിയുടെ നടുവിലായി മിണ്ടാപ്രാണികളായ ആടുകളെയും ഒട്ടകങ്ങളെയും പരിപാലിച്ചു അങ്ങ് അകലെ സ്വന്തം നാടുകളിൽ കഴിയുന്ന രക്ത ബന്ധങ്ങൾക്ക് വേണ്ടി ജീവിക്കുന്ന വിവിധ ദേശക്കാരായ “ആട് ജീവിതങ്ങൾക്കായി ഒരിറ്റു സ്വാന്തനം” നൽകുവാനായി യു എ ഇ യിലെ പ്രബല സൂപ്പർ മാർക്കറ്റ്, ഇലക്ട്രോണിക്സ് ഗ്രൂപ്പായ ഫാത്തിമ ഗ്രൂപ്പ് & ഫെൽട്രോൺ സ്പോൺസർ ചെയ്ത ഒരു മാസത്തോളം സുഭിക്ഷമായി കഴിയുവാൻ വേണ്ടുന്ന അരി, ആട്ട, എണ്ണ, പഞ്ചസാര, തേയില, ഓട്സ്, ഡാൽഡ തുടങ്ങി പതിനഞ്ചോളം നിത്യോപയോഗസാധനങ്ങള്‍ അടങ്ങിയ ഇരുന്നൂറോളം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ഒപ്പം റാഫി അഹമദും സുധീർ ബഷീറും കോർഡിനേറ്റു ചെയ്തു സ്പോന്സർ ചെയ്യിപ്പിച്ച ഇരുന്നൂറോളം ഭക്ഷണ പൊതികളുമായി ഇല്ലായ്മയിലും നോമ്പ് നോക്കുന്ന അവരോടൊപ്പം ടീം നൊസ്റ്റാൾജിയ ഇഫ്താർ ഒരുക്കി.
ഇനിയുള്ള വർഷങ്ങളിൽ മറ്റു സംഘടനകൾക്കും ഈ പുണ്യ കർമ്മം പ്രചോദനം ആകുമെന്നുള്ള പ്രതീക്ഷയില്‍ ആണ് ടീം നൊസ്റ്റാൾജിയ.ഫാത്തിമ ഗ്രൂപ്പ് മാർക്കറ്റിംഗ് ഹെഡും ഫെൽട്രോൺ ഗ്ലോബൽ മാനേജരും ആയ ശ്രീ ഷൈൻ കേടാകുളം,ഇന്ത്യൻ മീഡിയ അബുദാബി സെക്രട്ടറി ശ്രീ സമീർ കല്ലറ അബുദാബി മലയാളി സമാജം വൈസ് പ്രസിഡന്റ് ശ്രീ അഹദ് വെട്ടൂർ എന്നിവർ മുഖ്യ അതിഥികളായ ഈ വ്യത്യസ്ത ഇഫ്താർ
നൊസ്റ്റാൾജിയ ആക്ടിങ് പ്രസിഡണ്ട് ശ്രീ നാസർ, ജനറൽ സെക്രട്ടറി മനോജ് ബാലകൃഷ്ണൻ ട്രഷറർ സുധീർ,ചീഫ് കോർഡിനേറ്റർ രേഖിൻ,സുധീർ ബഷീർ, അനിൽ,മോഹനൻ,നിസാം,ജയൻ,ഗോപൻ,അഹമ്മദ്, റാഫി തുടങ്ങിയവർ നേതൃത്വം നൽകി.