Skip to main content

നൊസ്റ്റാൾജിയ ഇഫ്താർ 2022

കൊവിഡ് കവർന്ന നീണ്ട രണ്ടു വർഷങ്ങൾക്ക് ശേഷം പരസ്പര സ്നേഹവും സൗഹാർദ്ദവും പകർന്നു ഇഫ്താർ വിരുന്നിലൂടെ വീണ്ടും നൊസ്റ്റാൾജിയ കുടുംബ സംഗമങ്ങൾ പുനാരാരംഭിച്ചു .

നൊസ്റ്റാൾജിയ ഇഫ്താർ മീറ്റ്
25/04/2022 ന് അബുദാബി മലയാളി സമാജത്തിൽ വച്ച്

സർഗ്ഗഭാവന 2019

സർഗ്ഗഭാവന 2019

കഴിഞ്ഞ അഞ്ചു സീസണുകളിലായി യു എ ഇ യിലെ നിരവധി പ്രവാസി എഴുത്തുകാർക്ക് അവരുടെ കൃതികൾ സാഹിത്യ മേഖലയിൽ ശ്രദ്ദിക്കപ്പെടുവാനും അംഗീകരിക്കപ്പെടുവാനും പ്രശസ്തരാകുവാനും നിമിത്തമായ നൊസ്റ്റാൾജിയ സർഗ്ഗഭാവനയുടെ ഈ വർഷത്തെ കഥാ – കവിതാ രചനാ ഓൺ ലൈൻ മത്സരങ്ങളിലേക്കായി പുതിയ കൃതികൾ സ്വീകരിച്ചു തുടങ്ങി.നാട്ടിലേയും പ്രവാസലോകത്തെയും പ്രശസ്ത സാഹിത്യകാരെ ഉൾപ്പെടുത്തികൊണ്ടുള്ള ജഡ്ജിങ് പാനൽ വളരെ സൂക്ഷമതയോടെ കൃതികൾ അപഗ്രഥിച്ചു നിശ്ചയിക്കുന്ന സമ്മാനാർഹരെ നൊസ്റ്റാൾജിയ സംഘടിപ്പിക്കുന്ന മെഗാ ഷോയിൽ പ്രമുഖ വ്യക്‌തികൾ ക്യാഷ് അവാർഡും മൊമന്റോകളും വിതരണം […]

പുതിയ ഭരണസമിതിയുടെ ഭാരവാഹികൾ

പുതിയ ഭരണസമിതിയുടെ ഭാരവാഹികൾ

നൊസ്റ്റാൾജിയയുടെ ഈ വർഷത്തെ (2019-20) ഭരണസമിതിയുടെ ഭാരവാഹികൾ പ്രസിഡന്റ് : മോഹൻ കുമാർ വൈസ് പ്രസിഡന്റ് : നിസാമുദ്ദീൻ ജനറൽ സെക്രട്ടറി : ബെയ്സില്‍ ജോയിന്റ് സെക്രട്ടറി : ജയൻ മണമ്പൂർ ട്രഷറർ : സലിം ഇല്ല്യാസ് ജോയിന്റ് ട്രഷറർ : കണ്ണൻ കരുണാകരൻ രക്ഷാധികാരി :  അഹദ് വെട്ടൂര്‍ ചീഫ് കോ ഓർഡിനേറ്റർ: സജീം സുബൈര്‍ കലാവേദി കൺവീനർ : വിഷ്ണു മാഷ് ഇവന്റ് കോ ഓർഡിനേറ്റർ : സിർജാൻ സ്പോർട്സ് കൺവീനർ : വിമോദ്.. […]

വര്‍ണ്ണോത്സവം 2018

നൊസ്റ്റാള്‍ജിയ അബുദാബി  വര്‍ണ്ണോത്സവം 2018 എന്ന പേരില്‍ നൃത്തഹാസ്യസംഗീത നിശ വിരുന്ന്‌ സംഘടിപ്പിച്ചു. നവംബര്‍ 30 നു അബുദാബി മലയാളി സമാജത്തില്‍ വച്ച് നടന്ന പരിപാടിയില്‍ UAE യിലെ പ്രശസ്തകലാകരന്മാരും നൊസ്റ്റാള്‍ജിയ അംഗങ്ങളും  അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. നൊസ്റ്റാള്‍ജിയ UAE അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് സീസണ്‍ 3 പെയിന്റിംഗ് & ഡ്രായിംഗ് മത്സരത്തിലെ വിജയികള്‍ക്കും, സര്ഗ്ഗഭാവന 2018 ചെറുകഥ, കവിത രചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബിജു ജി നാഥിനും രാമചന്ദ്രന്‍ മൊറാഴയ്ക്കും,  […]

വർണ്ണോത്സവം 2018

വർണ്ണോത്സവം 2018

“നൃത്ത സംഗീത നടന വർണ്ണോത്സവം” യു എ ഇ യിലെ പ്രശസ്‌തരായ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട്  ടീം നൊസ്റ്റാൾജിയ അവതരിപ്പിക്കുന്ന ഈ വർഷത്തെ കലാ മാമാങ്കം “നൊസ്റ്റാൾജിയ വർണ്ണോത്സവം 2018 ” നവംബർ 29 ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിമുതൽ പതിനൊന്നു മണി വരെ അബുദാബി മലയാളി സമാജം അങ്കണത്തിൽ നൊസ്റ്റാൾജിയ വനിതാ വേദി അണിയിച്ചൊരുക്കുന്നു.എല്ലാ കലാസ്നേഹികൾക്കും സു സ്വാഗതം Prize distribution for Reflections 2018 and Sarggabhavana winners will be held […]

ആട് ജീവിതങ്ങൾക്കായി ഒരിറ്റ് സ്വാന്തനം

ആട് ജീവിതങ്ങൾക്കായി ഒരിറ്റ് സ്വാന്തനം

സ്നേഹത്തിന്റെയും, സഹനത്തിന്റെയും, മനഃശുദ്ധിയുടേയും, ത്യാഗത്തിന്റെയും, പരസ്പര സഹായത്തിന്റെയും പുണ്യമാസമായ റമദാനിൽ സ്നേഹത്തിന്റെ വിരുന്നായ ഇഫ്താറുകൾ തൊഴിലാളിക്യാമ്പുകളിലും നൊസ്റ്റാൾജിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിരുന്നതു പോലെ വ്യത്യസ്തയോടെ ഈ വർഷവും ടീം നൊസ്റ്റാൾജിയ ഇഫ്താർ സംഘടിപ്പിച്ചു. കത്തിയെരിയുന്ന കൊടും സൂര്യ താപത്തിൽ അബുദാബി അൽ ഖത്തം, മരുഭൂമിയുടെ നടുവിലായി മിണ്ടാപ്രാണികളായ ആടുകളെയും ഒട്ടകങ്ങളെയും പരിപാലിച്ചു  അങ്ങ് അകലെ സ്വന്തം നാടുകളിൽ കഴിയുന്ന രക്ത ബന്ധങ്ങൾക്ക് വേണ്ടി ജീവിക്കുന്ന  വിവിധ ദേശക്കാരായ “ആട് ജീവിതങ്ങൾക്കായി ഒരിറ്റു സ്വാന്തനം” നൽകുവാനായി […]

INSTRUCTIONS TO PARTICIPANTS

 NOSTALGIA REFLECTIONS SEASON 3, INSTRUCTIONS TO PARTICIPANTS AGE GROUP COMPETITION ITEM AND PROCEDURE MATERIALS CAN BE USED ( TO BE BROUGHT BY PARTICIPANT) ITEMS PROVIDED BY NOSTALGIA Time Duration GROUP-1 Below 6 Years COLOURING, Model Drawing will be provided on spot Colour Pencil, Crayans, Dry Pastel A4 Sheet 1 Hour GROUP-2, 6 to 10 Years […]

നൊസ്റ്റാള്‍ജിയ റിഫ്ലക്ഷന്‍ സീസണ്‍ 3 ബ്രോ

നൊസ്റ്റാള്‍ജിയ റിഫ്ലക്ഷന്‍ സീസണ്‍ 3 ബ്രോഷര്‍ പ്രകാശനം

തൃശ്ശൂര്‍ പൂരത്തിനു കൊടിയിറങ്ങി, യു എ ഇ യിലെ വരകളുടെയും വര്‍ണ്ണങ്ങളുടെയും മഹോത്സവത്തിന് അബുദാബിയില്‍ കൊടിയേറി… അന്താരാഷ്ട്രതലത്തില്‍ അബുദാബിയിലെ മലയാളി സമാജത്തില്‍ ആയിരത്തിലേറെ യു എ ഇ യിലെ വിവിധ ദേശകാരായ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി നടത്തിവരാറുള്ള വരകളുടെയും വര്‍ണ്ണങ്ങളുടെയും മഹോത്സവത്തിന്‍റെ ബ്രോഷര്‍ (“ നൊസ്റ്റാള്‍ജിയ റിഫ്ലക്ഷന്‍ സീസണ്‍ 3”) സമാജത്തിന്റെ വര്‍ണ്ണാഭമായ മെംബേര്‍സ് നൈറ്റില്‍ സമാജം പ്രസിഡണ്ട്‌ ശ്രീ വക്കം ജയലാലിന്റെയും ജെനറല്‍ സെക്രടറി ശ്രീ അന്‍സാര്‍ന്റെയും കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ ശ്രീ […]

സർഗ്ഗഭാവന 2018

സർഗ്ഗഭാവന 2018

18 വയസ്സിനു മുകളിലുള്ള UAEലെ മലയാളികള്‍ക്കായി നൊസ്റ്റാള്‍ജിയ സർഗ്ഗഭാവന 2018 എന്ന പേരിൽ മലയാളം ചെറുകഥ / കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു. രചനകള്‍ [email protected] എന്ന ഈമെയിലിലേക്കോ, PBNo:109838, അബുദാബി എന്ന വിലാസത്തിലേക്കോ അയക്കാവുന്നതാണ്. ഞങ്ങളുടെ ഓണ്‍ലൈന്‍ പ്രവേശന ഫോം വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രചനകള്‍ Microsoft Word (“.doc” or “.docx”) അല്ലെങ്കില്‍ RTF (“.rtf”), PDF ഫോര്‍മാറ്റില്‍ ആയിരിക്കണം. (പോസ്റ്റ്‌ വഴി അയക്കുന്നവര്‍ക്ക് ഇത് ബാധകമല്ല). കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ജയന്‍ മൈനാകം […]

നൊസ്റ്റാള്‍ജിയ വര്‍ണ്ണോത്സവം 2017

നൊസ്റ്റാള്‍ജിയ വര്‍ണ്ണോത്സവം 2017

കലാസാംസ്കാരികസംഘടനയായ നൊസ്റ്റാള്‍ജിയ അബുദാബിയുടെ പുതിയ മാനേജിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനോല്‍ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച  മെഗാ നൃത്തസംഗീതഹാസ്യ പരിപാടി നൊസ്റ്റാള്‍ജിയ വര്‍ണ്ണോത്സവം 2017,  നവംബർ 24 ന് വൈകുന്നേരം അബുദാബി മലയാളി സമാജത്തില്‍ വച്ച് നടന്നു. നൊസ്റ്റാള്‍ജിയ പ്രസിഡന്റ് ശ്രീ നഹാസിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അബുദാബി മലയാളി സമാജം പ്രസിഡന്റ്‌ ശ്രീ വക്കം ജയലാല്‍ ഉത്ഘാടനം നിര്‍വഹിച്ചു. NTV ചെയര്‍മാന്‍ ശ്രീ മാത്തുകുട്ടി കടോണ്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. സമാജം ജനറല്‍സെക്രട്ടറി ശ്രീ എ എം അന്‍സാര്‍, സമാജം കൊര്‍ഡിനേഷന്‍ […]

സ്നേഹവന്ദനം

സ്നേഹവന്ദനം

നൊസ്റ്റാള്‍ജിയയുടെ  പ്രഥമ പ്രസിഡന്റും രക്ഷാധികാരിയുമായിരുന്ന  ശ്രി വര്‍ക്കല ദേവകുമാര്‍,  37 വര്‍ഷത്തെ പ്രവാസജീവിതത്തിനു ശേഷം  നാട്ടിലേക്ക് മടങ്ങുകയാണ്.  U. A. E. ലെ കലാസാഹിത്യ സാംസ്കാരികസംഘടനാ രംഗത്തെ നിറസാന്നിദ്ധ്യമായ ശ്രി വര്‍ക്കല ദേവകുമാറിന് നൊസ്റ്റാള്‍ജിയ  കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് സ്നേഹോഷ്മളമായ യാത്രഅയപ്പ് നല്‍കുന്നു. U. A. E. ലെ കലാസാംസ്കാരികരംഗത്തെ പ്രമുഖരും സംഘടനാനേതാക്കളും പങ്കെടുക്കുന്നു. സ്ഥലം: Myfood Restuarent, Ruby Hall,  Mussafah M 26 തിയതി: 05-08-2016 വെള്ളിയാഴ്ച വൈകുന്നേരം 7മണി പ്രസ്തുത  പരിപാടിയിലേക്ക് എല്ലാപേരെയും ഹാര്‍ദ്ദവമായി സ്വാഗതം […]